26.12.10

പുകവലി സമ്മാനം

ജോസ്’,ജീവിതം ആസ്വദിച്ചു തന്നെ തീർക്കണം,അതാണയാളുടെ പോളിസി.കലപില പ്ര്യക്യതക്കാരൻ.അങ്ങനെയിരിക്കുൻബൊൾ  ടൌണിൽ ഒരു വലിയ ഫ്ലെക്സ് ബോർഡ്.അതിനു മുൻപിൽ ഒരാൾക്കൂട്ടം തന്നെയുണ്ട്.എല്ലാവരെയും മാടി വിളിക്കുന്ന ആ പരസ്യം ഇങ്ങനെ ‘വരൂ കടന്നു വരൂ...വലിക്കൂ..പുക വലിക്കൂ....ഒരു സിഗരറ്റിനു മറ്റൊരു സിഗരറ്റ് തികച്ചും ഫ്രീ.മാത്രവുമല്ല ഇതിനൊക്കെ അവസാനം അപ്രതീക്ഷിതമായ ഒരു മെഗാസമ്മാനവും നിങ്ങളെ കാത്തിരിക്കുന്നു.വരൂ.. കടന്നുവരൂ...ജീവിതം ആസ്വദിക്കൂ..’.ആൾക്കൂട്ടത്തിൽ തന്നെ പല അഭിപ്രായങ്ങൾ കേട്ടു.നല്ല ബ്രാൻഡ് ആവില്ല, കളിപ്പീരാണ്..,ഓഹ് ഫന്റാസ്റ്റിക് ഇന്നു വാങ്ങീട്ടു തന്നെ അങ്ങനെ പോകുന്നു അഭിപ്രായ പ്രകടനങ്ങൾ.എന്താ ജോസ് ഒരു കൈ  നോക്കുന്നോ.സുഹ്യത്തിന്റെ ശബ്ദം കേട്ടാണയാൾ തുറന്നിരുന്ന വായ് അടച്ചതു തന്നെ. ഓ അതെയതെ ജീവിതം അസ്വദിക്കനുള്ളതാണ്.അന്നു തന്നെ അയാൾ പത്ത് പായ്ക്കറ്റ് ഒപ്പിച്ചു.ശരിക്കും ആസ്വദിച്ചുതന്നെ വലിയും തുടങ്ങി.,കട്ടി സാധനം തന്നെ...എന്താ ഓഫർ.ലാഭം, ലാഭമേയുള്ളു. പോരാത്തതിനു മെഗാ സമ്മാനവും.                                                                                                                                                                     എല്ലാറ്റിനും   അവസാനം ആ മെഗാസമ്മാനം അയാൾക്കു തന്നെ കിട്ടി.പുകവലി സമ്മാനം.ആരും കൊടുക്കാനും വാങ്ങാനും ഇഷ്ടപ്പെടാത്ത  ആ മെഗാസമ്മാനം. ‘ലങ് ക്യാൻസർ’ .അതു പൊതിയഴിച്ചു നോക്കുബ്ബോഴേക്കും അയാ‍ൾ മ്യതപ്രായനാ‍യിരുന്നു.