19.11.10

നൊമ്പരത്തിപൂവ്

കര പറ്റാത്ത മനസ്സിന്റെ വിശാലതയിലും, എന്റെ ചങ്ക് തുരന്നു കാണിച്ചപ്പോൾ....ഇത് ചെമ്പരത്തിപൂവല്ലേന്നു ചോദിച്ച കാമുകിയൊട് നൊമ്പരത്തിപൂവാന്ന് പറയാനാണു തോന്നിയത്. പക്ഷെ അപ്പോഴും കാമാതുരത്വ ഹ്യദയം അവളിലേക്കു ചാഞ്ഞു. .മോഹിച്ചു മോഹിച്ച് അവൾ ജീവിത സഖിയായപ്പോൾ വീണ്ടും വീണ്ടും ചങ്ക് അവൾക്കു മുൻപിൽ തുരന്ന് കാണിക്കേണ്ടി വന്നു.നൊമ്പരത്തി കരഞ്ഞു തിണിർത്തു കൊണ്ടിരുന്നപ്പോഴും മനസ്സ് അവളിൽ തന്നെ അലിഞ്ഞു.. അവസാനമായി ,   കാലചക്രവാള പൂക്കൾക്കിടയിൽ നിന്നും ഒരു ചെമ്പരത്തിപൂവ് അവളെന്റെ ചെവിയിലേക്കും നുള്ളി തന്നു.ഇന്നിപ്പോൾ തന്റെ നെഞ്ചിൽ കാമത്വമില്ല, പകരം അവൾ ചാർത്തി തന്ന ഭ്രാന്തിന്റെ മണവും നിറവുമുള്ള ചെമ്പരത്തിപൂക്കൾ മാത്രം...

18.11.10

BLOGGER

ഒരു തൂലികാനാമത്തിൽ അറിയപ്പെടാൻ ഞാനും ആഗ്രഹിച്ചു.പേനയും പേപ്പറും ചെലവാക്കാൻ എന്റെ പിശുക്കത്തരം സമ്മതിച്ചില്ല.അല്ലങ്കിൽത്തന്നെ അതൊക്കെയും മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ അപകർഷതയും അനുവദിച്ചില്ല.ബ്ലൊഗ്ഗറിൽ പേരു ചേർത്താൽ എല്ലാം എന്നെ തേടി വരുമെന്ന് കരുതി.അങ്ങനെ എന്റെ തൂലികയും ശക്തിപ്പെടുമെന്നാഗ്രഹിച്ചു.ആഗ്രഹിച്ചാഗ്രഹിച്ച് അത്യാഗ്രഹം മൂത്ത് ഡെസ്ക് ടോപ്പിനു മുന്നിൽ, ഡ്യൂട്ടി സമയം മുഴുവൻ ‘മലയാള മനോരമ‘ കീബോർഡിനും മൌസിനും ഇടയിലിട്ട് വലിച്ചിട്ടും ഒരു ബ്ലോഗ് അക്കൌണ്ട് കിട്ടിയില്ല. തേങ്ങാ...ക്കൊല., “കുട്ടിച്ചങ്കരൻ എന്നും തെങ്ങേ തന്നെ.’