മയിൽപീലി....., തീവ്രതക്കുള്ളിലെ സംത്യപ്തമായ ഒരു ചെറിയ സ്വപ്ന സാക്ഷാത്കാരമാണീ മയിൽപീലി തുണ്ട്.പുസ്തകത്താളിൽ ഒളിപ്പിച്ചുവെച്ച് ഇടയ്ക്കു ഒന്നൊളിഞ്ഞു നോക്കാൻ വേണ്ടി മാത്രം..മലയാളത്തെ സ്നേഹിക്കുന്ന ആത്മാക്കൾക്കു വേണ്ടി ഒരു കൊച്ചു സമർപ്പണം.ഇതിലൊന്നും തന്നെ അനുഭവ സമ്പത്തുണ്ടാവില്ല.ഞാൻ കാണുന്ന ലോകം വളരെ ചെറുതാണു.ഇനിമേലും ഏതറ്റം വരെ പോകാനാണു`... sabitha jagad
19.11.10
നൊമ്പരത്തിപൂവ്
കര പറ്റാത്ത മനസ്സിന്റെ വിശാലതയിലും, എന്റെ ചങ്ക് തുരന്നു കാണിച്ചപ്പോൾ....ഇത് ചെമ്പരത്തിപൂവല്ലേന്നു ചോദിച്ച കാമുകിയൊട് നൊമ്പരത്തിപൂവാന്ന് പറയാനാണു തോന്നിയത്. പക്ഷെ അപ്പോഴും കാമാതുരത്വ ഹ്യദയം അവളിലേക്കു ചാഞ്ഞു. .മോഹിച്ചു മോഹിച്ച് അവൾ ജീവിത സഖിയായപ്പോൾ വീണ്ടും വീണ്ടും ചങ്ക് അവൾക്കു മുൻപിൽ തുരന്ന് കാണിക്കേണ്ടി വന്നു.നൊമ്പരത്തി കരഞ്ഞു തിണിർത്തു കൊണ്ടിരുന്നപ്പോഴും മനസ്സ് അവളിൽ തന്നെ അലിഞ്ഞു.. അവസാനമായി , കാലചക്രവാള പൂക്കൾക്കിടയിൽ നിന്നും ഒരു ചെമ്പരത്തിപൂവ് അവളെന്റെ ചെവിയിലേക്കും നുള്ളി തന്നു.ഇന്നിപ്പോൾ തന്റെ നെഞ്ചിൽ കാമത്വമില്ല, പകരം അവൾ ചാർത്തി തന്ന ഭ്രാന്തിന്റെ മണവും നിറവുമുള്ള ചെമ്പരത്തിപൂക്കൾ മാത്രം...
Subscribe to:
Post Comments (Atom)
No comments:
Post a Comment