മയിൽപീലി....., തീവ്രതക്കുള്ളിലെ സംത്യപ്തമായ ഒരു ചെറിയ സ്വപ്ന സാക്ഷാത്കാരമാണീ മയിൽപീലി തുണ്ട്.പുസ്തകത്താളിൽ ഒളിപ്പിച്ചുവെച്ച് ഇടയ്ക്കു ഒന്നൊളിഞ്ഞു നോക്കാൻ വേണ്ടി മാത്രം..മലയാളത്തെ സ്നേഹിക്കുന്ന ആത്മാക്കൾക്കു വേണ്ടി ഒരു കൊച്ചു സമർപ്പണം.ഇതിലൊന്നും തന്നെ അനുഭവ സമ്പത്തുണ്ടാവില്ല.ഞാൻ കാണുന്ന ലോകം വളരെ ചെറുതാണു.ഇനിമേലും ഏതറ്റം വരെ പോകാനാണു`... sabitha jagad
6.1.11
മാലാഖ
ഒരു കുഞ്ഞുമാലാഖ ചിറകു മുളച്ചിട്ടില്ലാത്ത കുരുന്ന്.വലിയ ചിറകുകളിൽ പറന്നുനടക്കുന്നതിന്റെ അഹങ്കാരത്തോടെ നാലഞ്ചു മാലാഖമാർ.ചിറകില്ലാത്ത ആ കുഞ്ഞുമാലാഖയുടെ കണ്ണുകളിൽ ഔത്സുക്യത്തോടെയുള്ള നോട്ടം...എനിക്കും എന്നാണിതുപോലെ ചിറകുകൾ.വലിയ മാലാഖമാർ ദൂതിനു പോയപ്പോഴും ആ കുഞ്ഞുമാലാഖയുടെ സങ്കടം..എന്താണെനിക്കിതുവരെയും ചിറകുകൾ... ‘അതോ നിന്റെ അമ്മ പാപം ചെയ്തതുകൊണ്ടാണ്.’സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്ന ആ കുഞ്ഞുമാലാഖ കരഞ്ഞു... ‘എനിക്കുമെന്തേ പോളിയോ എടുത്തിരുന്നില്ലാ.....’
Subscribe to:
Posts (Atom)