6.1.11

മാലാഖ

ഒരു കുഞ്ഞുമാലാഖ ചിറകു മുളച്ചിട്ടില്ലാത്ത കുരുന്ന്.വലിയ ചിറകുകളിൽ പറന്നുനടക്കുന്നതിന്റെ അഹങ്കാരത്തോടെ നാലഞ്ചു മാലാഖമാർ.ചിറകില്ലാത്ത ആ കുഞ്ഞുമാലാഖയുടെ കണ്ണുകളിൽ ഔത്സുക്യത്തോടെയുള്ള നോട്ടം...എനിക്കും എന്നാണിതുപോലെ ചിറകുകൾ.വലിയ മാലാഖമാർ ദൂതിനു പോയപ്പോഴും ആ കുഞ്ഞുമാലാഖയുടെ സങ്കടം..എന്താണെനിക്കിതുവരെയും ചിറകുകൾ... ‘അതോ നിന്റെ അമ്മ പാപം ചെയ്തതുകൊണ്ടാണ്.’സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്ന ആ കുഞ്ഞുമാലാഖ കരഞ്ഞു... ‘എനിക്കുമെന്തേ പോളിയോ എടുത്തിരുന്നില്ലാ‍.....’

No comments: